ദേശീയ ഗതാഗതാസൂത്രണ ഗവേഷണകേന്ദ്രം തിരുവനന്തപുരം

ഗതാഗതത്തിന്റെ വിവിധമേഖലകളായ റോഡ്, റെയില്‍, ജലപാത, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചുവരുന്ന ഒരു ബഹുമുഖ സര്‍ക്കാര്‍ സ്ഥാപനമാണ് നാറ്റ്്പാക്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള പ്രസ്തുത സ്ഥാപനത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ.് ജലപാതകള്‍, ജലഗതാഗതം എന്നിവയില്‍ തനതായ ഗവേഷണ വികസനപഠനങ്ങളും വിദഗ്ദ്ധ പഠനങ്ങളും ഏറ്റെടുത്തു നടത്തുന്ന ഭാരതത്തിലെ ഏക സ്ഥാപനം നാറ്റ്്പാക് ആണ്. കൂടാതെ റോഡ് സുരക്ഷാരംഗത്ത് ശാസ്ത്രീയമായ ഗവേഷണപഠനങ്ങള്‍ നടത്തി ആവശ്യം വേണ്ട പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. റോഡു നിര്‍മ്മാണം, ആസൂത്രണം, സാമ്പത്തികം, സര്‍വ്വേ എന്നിങ്ങനെ എല്ലാ മേഖലകളിലും വൈദഗ്ധ്യമുളള ശാസ്ത്രജ്ഞരും, സാങ്കേതിക വിദഗ്ദ്ധരും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ഏഴ് വിഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നു. കൂടാതെ ഒരു പ്രാദേശിക കേന്ദ്രം കോഴിക്കോട് ജില്ലയിലും പ്രവര്‍ത്തിച്ച് വരുന്നു.