


ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം
കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള ഒരു സ്ഥാപനമായ കെ എസ് സി എസ് ടി ഇ - നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്) റോഡ്, റെയില്‍, ജലം, വായു എന്നിവ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി-മോഡല്‍ ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമാണ്. 1976-ല്‍ സ്ഥാപിതമായതുമുതല്‍, ഹൈവേ എഞ്ചിനീയറിംഗ്, ഗതാഗത ആസൂത്രണം, റോഡ് സുരക്ഷ, ഗതാഗത സാമ്പത്തികശാസ്ത്രം, സാങ്കേതിക-സാമ്പത്തിക സാധുത, പൊതുഗതാഗത പഠനങ്ങള്‍, സാമൂഹിക സാമ്പത്തിക സ്വാധീന വിശകലനം, ഗതാഗത ഊര്‍ജ്ജവും മലിനീകരണവും, ജല ഗതാഗതം, നവീന ഗതാഗത സംവിധാന സംവിധാനങ്ങള്‍ എന്നിവയുടെ മേഖലയില്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഗവേഷണവും കണ്‍സള്‍ട്ടന്‍സി പദ്ധതികളും കൈകാര്യം ചെയ്തു വരുന്നു.
വീക്ഷണവും ദൗത്യവും
Our
വീക്ഷണം
"സാമൂഹിക ആവശ്യങ്ങള്‍ക്കായി ശാസ്ത്രീയവും നൂതനവുമായ മാര്‍ഗ്ഗങ്ങളിലൂടെ സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുക".
ദൗത്യം
ചരക്കുകളുടെയും വ്യക്തികളുടെയും ഫലപ്രദമായ ഗതാഗതത്തിനായി സുരക്ഷിതവും വിശ്വസനീയവും സംയോജിതവുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക.
സുസ്ഥിരവും സമുചിതവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് മള്‍ട്ടി-ഡിസിപ്ലിനറി സ്റ്റേക്ക്ഹോള്‍ഡര്‍മാരുമായി സഹകരിക്കുക.
വാര്‍ത്തകളും പരിപാടികളും
2025ലെ ജിഐഎസ് ദിനം ആചരിച്ചു
സാങ്കേതിക പരിശീലന പരിപാടി
കുസാറ്റുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നു
നടക്കാനിരിക്കുന്ന പരിപാടികള്‍
- ഗ്രീൻ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (GSDP) ഡിസംബർ 19, 2025
- ട്രാൻസ്പീഡിയ റിസേർച് ടോക്ക് സീരിസ് ഓഗസ്റ്റ് 4, 2025
natpac
മേഖലാ കേന്ദ്രങ്ങള്‍
എറണാകുളം റീജണല്‍ ഓഫീസ്
എച്ച് 3105, രണ്ടാം നില, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം,
കലൂര്‍, എറണാകുളം
പിന്‍കോഡ് - 682 017
+91- 484 - 2340040
More>>
ഹെഡ് ഓഫീസ് , തിരുവനന്തപുരം
കെ. കരുണാകരന് ട്രാന്‍സ്പാര്‍ക്ക്, ആക്കുളം, തുരുവിക്കല്‍ (പിഒ),
തിരുവനന്തപുരം - 695 011
+ 91 471 - 2779200
+ 91 471 - 2779200
contactus.natpac@kerala.gov.in
info.natpac@kerala.gov.in
കോഴിക്കോട് റീജണല്‍ ഓഫീസ്
CWRDM കാമ്പസ്, കുന്നമംഗലം,
കോഴിക്കോട്,
പിന്‍കോഡ് - 673 571
+91- 495 - 2963795
More >>





