വീക്ഷണവും ദൗത്യവും
Oiur
വീക്ഷണം
സാമൂഹിക ആവശ്യങ്ങള്‍ക്കായി ശാസ്ത്രീയവും നൂതനവുമായ മാര്‍ഗ്ഗങ്ങളിലൂടെ സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുക
ദൗത്യം
- ചരക്കുകളുടെയും വ്യക്തികളുടെയും ഫലപ്രദമായ ഗതാഗതത്തിനായി സുരക്ഷിതവും വിശ്വസനീയവും സംയോജിതവുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക.
- സുസ്ഥിരവും സമുചിതവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് മള്‍ട്ടി-ഡിസിപ്ലിനറി സ്റ്റേക്ക്ഹോള്‍ഡര്‍മാരുമായി സഹകരിക്കുക.
- അത്യാധുനിക ലബോറട്ടറികളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഗവേഷണത്തിലൂടെയും പരിശീലനത്തിലൂടെയും രൂപരേഖകള്‍ വികസിപ്പിക്കുക.
- ഇന്റലിജന്റ് ടെക്നോളജികള്‍ പര്യവേക്ഷണം ചെയ്യാന്‍ സ്മാര്‍ട്ട് മൊബിലിറ്റിക്ക് വേണ്ടിയുള്ള നൂതന കംപ്യൂട്ടേഷനും ഡാറ്റ അനലിറ്റിക്സും ഉപയോഗിക്കുക.
- ഗതാഗത ആവശ്യങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും നയങ്ങളും പെരുമാറ്റച്ചട്ടങ്ങളും രൂപപ്പെടുത്തുകയും പങ്കാളികള്‍ക്ക് ശാസ്ത്രീയ ഉപദേശം നല്‍കുകയും ചെയ്യുക.
- ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും ഗതാഗത എഞ്ചിനീയറിംഗ് മേഖലയില്‍ മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുക.
- ഗതാഗത മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോക്തൃ സമൂഹത്തിനും, സ്ഥാപനങ്ങള്‍ക്കും അറിവ് പ്രചരിപ്പിക്കുക.