സി ടി ആർ ജി2025ലെ നാറ്റ്പാക്കിൻ്റെ പ്രതിനിധി സംഘം

🏆 സന്തോഷത്തോടെ അറിയിക്കുന്നു:

നാറ്റ്പാക്കിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും റിസർച്ച് പ്രോജക്ട്സ് കോഓർഡിനേറ്ററുമായ ശ്രീ സഞ്ജയ് കുമാർ വി. എസ്, 28.05.2026 മുതൽ അഞ്ചു വർഷത്തേക്കുള്ള കാലാവധിക്ക് ട്രാൻസ്‌പോർട്ടേഷൻ ഗ്രൂപ്പ് ഓഫ് ഇന്ത്യ (TRG) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

നാറ്റ്പാക്കിലെ സീനിയർ സയന്റിസ്റ്റ് ശ്രീ വിൽസൺ കെ. സി. രചിച്ച ഗവേഷണ പ്രബന്ധം സി ടി ആർ ജി 2025 ൽ നടന്ന സമ്മേളനത്തിൽ പേവ്‌മെന്റ് എഞ്ചിനീയറിംഗ് (Pavement Engineering) വിഭാഗത്തിൽ “TCT Best Paper Award” നേടി.